---
title: "ശസ്ത്രക്രിയയ്ക്ക് വിധേയനായ പാട്യം പത്തായക്കുന്ന് സ്വദേശിയുടെ കാഴ്ച നഷ്ടപ്പെട്ടെന്ന പരാതി ; ഡോക്ടർക്കെതിരേ കേസ്"
english_title: "A complaint has been filed against a doctor after a Patiyam Pathayakunnu native lost his sight after undergoing surgery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/320813/A complaint has been filed against a doctor after a Patiyam Pathayakunnu native lost his sight after undergoing surgery"
published_at: "2025-10-16T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f06ef42e022_1000938258.jpg"
keywords: []
---

# ശസ്ത്രക്രിയയ്ക്ക് വിധേയനായ പാട്യം പത്തായക്കുന്ന് സ്വദേശിയുടെ കാഴ്ച നഷ്ടപ്പെട്ടെന്ന പരാതി ; ഡോക്ടർക്കെതിരേ കേസ്

> **Lead Summary:** കണ്ണൂർ ജില്ലാ ആസ്പത്രിയിൽനിന്ന് തിമിരശസ്ത്രക്രിയക്ക് വിധേ യനായ വയോധികന് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയിൽ ഡോക്ടർക്കെതിരേ കേസെടുത്തു. പാട്യം പത്തായക്കുന്നിലെ കെ.വി. നാണുവിൻ്റെ ഇടതുകണ്ണിൻ്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. നേത്രരോഗവിദഗ്ധയായ ഡോ. സന്ധ്യാറാമിനെതിരേ കണ്ണൂർ സിറ്റി പോലീസാണ് കേസെടുത്തത്.

## Article Content

കണ്ണൂർ ജില്ലാ ആസ്പത്രിയിൽനിന്ന് തിമിരശസ്ത്രക്രിയക്ക് വിധേ യനായ വയോധികന് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയിൽ ഡോക്ടർക്കെതിരേ കേസെടുത്തു. പാട്യം പത്തായക്കുന്നിലെ കെ.വി. നാണുവിൻ്റെ ഇടതുകണ്ണിൻ്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. നേത്രരോഗവിദഗ്ധയായ ഡോ. സന്ധ്യാറാമിനെതിരേ കണ്ണൂർ സിറ്റി പോലീസാണ് കേസെടുത്തത്.

2024 മാർച്ച് ഒൻപതിനാണ് ശസ്ത്രക്രിയ നടന്നത്. കൂത്തുപറമ്പിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ കണ്ണ് പരിശോധന നടത്തിയിരുന്നു. അവിടെനിന്നാണ് നാണുവിന് തിമിരമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആസ്പത്രിയിൽ എത്തിയത്. ശസ്ത്രക്രിയ നടത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വേദന അനുഭവപ്പെട്ടു.

ഡോക്ടറോട് ഇക്കാര്യം പറഞ്ഞെങ്കിലും സ്വാഭാവികമായുള്ള വേദയാണെന്ന് ഡോക്ടർ പറഞ്ഞതായി നാണുവിൻ്റെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

പിന്നീട് സ്വകാര്യ ആസ്പത്രിയിൽ നടത്തിയ പരിശോധനയിലാണ് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസ്സിലായതെന്നും പറയുന്നു. തുടർന്ന് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി. ജില്ലാ ആസ്പത്രിയിൽ നടന്ന സംഭവമായ തുകൊണ്ട് കേസ് സിറ്റി പോലീസിലേക്ക് മാറ്റുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/320813/A complaint has been filed against a doctor after a Patiyam Pathayakunnu native lost his sight after undergoing surgery)